ആഘോഷമായി മഴയോത്സവം

Monday 28 July 2025 12:00 AM IST
ചെറുതുരുത്തി കേരള കലാമണ്ഡലം നിള ക്യാമ്പസിൽ നടന്ന മഴയോത്സവം ചേലക്കര എംഎൽഎ യുആർ പ്രദീപ് ഉദ്ഘാടനം നിർവഹിക്കുന്നു

ചെറുതുരുത്തി: പരിസ്ഥിതി സംരക്ഷണം അനിവാര്യമായ കാലഘട്ടത്തിൽ മഴയോത്സവങ്ങൾ പോലുള്ള കൂട്ടായ്മകൾ വലിയ സന്ദേശങ്ങളാണ് പകർന്നു നൽകുന്നതെന്ന് യു.ആർ. പ്രദീപ് എം.എൽ.എ. ചെറുതുരുത്തിയിൽ നടന്ന മഴയോത്സവം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുതുരുത്തിയിലെ സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ചെറുതുരുത്തിയുടെ നേതൃത്വത്തിൽ വള്ളത്തോൾ നഗർ പഞ്ചായത്തിന്റെയും കേരള കലാമണ്ഡത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി.വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽ ഖാദർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.വി. ഗോവിന്ദൻകുട്ടി,ബാബു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പി.എൻ. ഗോപീകൃഷ്ണൻ,ഡോ.വി.സി.ദീപ്, സുധീർ മുള്ളൂർക്കര, കലാമണ്ഡലം ശ്രീനാഥ്, ശ്യാം റെജി, കെ.ബി.മുരളീധരൻ തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു. നാടക പാട്ടുകൾ, നൃത്തം, ജെൽ വരകൾ, ചിത്രപ്രദർശനം, ഫോട്ടോഗ്രാഫി പ്രദർശനം എന്നിവയും നടന്നു.