പുസ്തക പ്രകാശനം

Monday 28 July 2025 1:18 AM IST

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലെ 1981-83 പ്രീഡിഗ്രി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ പുസ്തക പ്രകാശനം സംഘടിപ്പിച്ചു. കൂട്ടായ്മ അംഗമായ ശ്രീകുമാരി രചിച്ച 'പവിഴമല്ലിയുടെ പ്രണയഗീതങ്ങൾ' എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തത്. അലംകൃത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുൻ ഡി.ജി.പി ഡോ.ജേക്കബ് തോമസ് പുസ്തകം പ്രകാശനം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാർ പുസ്തകം ഏറ്റുവാങ്ങി. ചേപ്പാട് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കെ.കെ.സുധാകരൻ, ഡോ.സജിത്ത് ഏവരേത്ത്,അമിത്ത്‌ ഡേവിഡ്, സുരേഷ് മണ്ണാറശാല, ശ്രീകുമാരി ,രഞ്ജിത്ത്, വി.രജനീഷ്, കെ.ലത എന്നിവർസംസാരിച്ചു.