കാർഗിൽ അനുസ്മരണം

Monday 28 July 2025 1:18 AM IST

ഹരിപ്പാട്: ഐ.എൻ.ടി.യു.സി ചേപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലാൻസ് നായിക് വി.എം രാധാകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ കാർഗിൽ ദിനത്തിൽ അനുസ്മരണയോഗം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ രാധാകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ചേപ്പാട് അദ്ധ്യക്ഷനായി. അഡ്വ.രാധാകൃഷ്ണൻ നായർ, ഐ.എൻ.ടി.യു.സി മണ്ഡലം വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻ ചേരാത്ത്, മണ്ഡലം സെക്രട്ടറി നൗഷാദ് മുട്ടം, ജവഹർ ബാൽ മഞ്ച് ചേപ്പാട് മണ്ഡലം കോർഡിനേറ്റർ ബി.ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു.