നിർമ്മാണ ഉദ്ഘാടനം

Monday 28 July 2025 12:00 AM IST
എരവിമംഗലം വായനശാല ആർട്ട് ഗാലറിയുടെയും അനുബന്ധ പ്രവൃത്തികളുടെയും നിർമ്മാണോദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിക്കുന്നു

എരവിമംഗലം: വായനശാലയിലെ ആർട്ട് ഗാലറിയുടേയും അനുബന്ധ പ്രവർത്തനങ്ങളുടെയും നിർമ്മാണോദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഒല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി മുഖ്യാതിഥിയായി. എ.ഇ.നിക്‌സൺ റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ആർട്ട് ഗാലറിയുടേയും അനുബന്ധ പ്രവൃത്തികളുടെയും നിർമ്മാണം നടത്തുന്നത്. വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ രജിത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.എൻ.സീതാലക്ഷ്മി, പി.കെ അഭിലാഷ്, ടി.കെ അമൽറാം,ടി.എസ് ബിജു, കെ.ജെ ജയൻ, സിന്ധു ഉണ്ണിക്കൃഷ്ണൻ, ലില്ലി ഫ്രാൻസിസ്, എൻ.ഡി.സത്യൻ, ടി.ആർ.വിജയൻ, കെ.ആർ.ബൈജു തുടങ്ങിയവർ പങ്കെടുത്തു.