കെ.എൽ.സി.എ യൂണിറ്റ് വാർഷികം

Monday 28 July 2025 12:18 AM IST

തുറവൂർ : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മനക്കോടം സെന്റ് ജോർജ് ഫൊറോന യൂണിറ്റ് വാർഷിക സമ്മേളനം രൂപതാ സെക്രട്ടറി സന്തോഷ് കൊടിയനാട് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ആന്റണി തട്ടകത്തിൽ അദ്ധ്യക്ഷനായി. എസ് എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും പ്രൊഫഷണൽ കോഴ്സുകളിലും ഉന്നത വിജയം നേടിയവരെ മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.യൂണിറ്റ് പ്രസിഡണ്ട് സി.ഡബ്ലിയു. കുഞ്ഞുമോൻ,സെക്രട്ടറി ടൈറ്റസ് കുന്നേൽ,മിനി മോൾ,ജോസഫ് ചാക്കോ,ബോബൻ അറക്കൽ,സി. എൽ.ആന്റണി, കെ.ജെ.അഗസ്റ്റിൻ,ഷൈല ജോസഫ്,ഷിബു ഈശ്വരത്ത് തുടങ്ങിയവർ സംസാരിച്ചു.