മോഷണ ശ്രമം: പ്രതി പിടിയിൽ

Monday 28 July 2025 1:18 AM IST

അമ്പലപ്പുഴ: തകഴി പച്ച ലൂർദ്ദ് മാതാ പള്ളി കുരിശ്ശടിയിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പൊലീസിന്റെ പിടിയിലായി. തകഴി കുന്നുമ്മ കാട്ടിൽചിറ കെ.പി പ്രകാശാണ് എടത്വാ പൊലീസിന്റെ പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തു വരുന്നു. കേളമംഗലം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന സംഭവത്തെക്കുറിച്ചും പച്ച ഫെഡറൽ ബാങ്ക് എ.ടി.എം മോഷണ ശ്രമത്തിനെക്കുറിച്ചും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.