വീട്ടിൽ സൂക്ഷിച്ച ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Monday 28 July 2025 12:00 AM IST

അടിമാലി: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച ഒരു കിലോയിലധികം കഞ്ചാവുമായി ഒരാൾ അടിമാലി നർക്കോട്ടിക് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായി. ലക്ഷ്മി എസ് വളവ് കോളനി സ്വദേശി അജീഷാണ് (37) പിടിയിലായത്. ഇയാൾ കല്ലാർ മാങ്കുളം കവല ഭാഗത്ത് താമസിച്ച് വരികയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് വാങ്ങി കല്ലാർ, മാങ്കുളം, മൂന്നാർ മേഖലകളിൽ വിൽപ്പന നടത്തുന്നതിനായി വീട്ടിൽ സൂക്ഷിച്ച് വരികെയാണ് പ്രതി പിടിയിലായത്. എക്‌സൈസ് ഇൻസ്‌പെക്ടർ രാഹുൽ ശശി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡുമാരായ ദിലീപ് എൻ.കെ, ബിജു മാത്യു, സിവിൽ എക്‌സൈസ് ഓഫീസർ അബ്ദുൾ ലത്തീഫ്, സിവിൽ എക്‌സൈസ് ഓഫീസർ വിസ്മയ മുരളി എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.