ഓൺലൈൻതട്ടിപ്പ് : നാലു പേർ ബംഗാൾ പൊലീസ് പിടിയിൽ
Monday 28 July 2025 2:03 AM IST
വൈക്കം: എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന പരസ്യകമ്പനിയിലൂടെ ഓൺലൈൻ വഴി വെസ്റ്റ് ബംഗാൾ സ്വദേശിയുടെ 10 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന കേസിൽ കമ്പനി ഉടമകളും വൈക്കം സ്വദേശികളുമായ 4 പേരെ വെസ്റ്റ് ബംഗാൾ പൊലീസ് പിടികൂടി. വൈക്കം സ്വദേശി അനിൽ സണ്ണി, ഉദയനാപുരം സ്വദേശി പ്രഫുൽ ദേവ് , മറവൻതുരുത്ത് സ്വദേശി അനൂപ്, തലയോലപ്പറമ്പ് സ്വദേശി രതീഷ് എന്നിവരെയാണ് ബിഡാ നഗർ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ബഗുവതി സ്റ്റേഷൻ എസ്.ഐ തലയോലപ്പറമ്പ് പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. ട്രാൻസിസ്റ്റ് വാറണ്ട് വാങ്ങുന്നതിനായി വൈക്കം കോടതിയിൽ ഹാജരാക്കി. അടുത്ത മാസം 8 ന് കൊൽക്കത്ത കോടതിയിൽ ഹാജരാക്കണമെന്നും മറ്റുമുള്ള കർശന നിബന്ധനയിൽ കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചു.