അക്ഷരോത്സവം
Monday 28 July 2025 2:41 AM IST
വെഞ്ഞാറമൂട്: പാലവിള എൻ.എസ്.എ.സിയുടെ ആഭിമുഖ്യത്തിൽ നടന്ന അക്ഷരോത്സവവും വിദ്യാഭാസ്‌കരം വിദ്യാ സഹായ പദ്ധതിയും കവി വിഭു പിരപ്പൻകോട് ഉദ്ഘാടനം ചെയ്തു. ബിജു കൃഷ്ണൻ അദ്ധ്യക്ഷനായി.
എസ്.ഗിരീഷ് സ്വാഗതം പറഞ്ഞു. സെന്റ് ജോൺസ് മെഡിക്കൽ വില്ലേജ് ഡയറക്ടർ ഫാ.ജോസ് കിഴക്കേടത്ത് മുഖ്യാതിഥിയായി. മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ലേഖകുമാരി പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ.സുരേഷ് കുമാർ,കെ.അനിൽ,ആർ.അനിൽ,കൂരുപറമ്പിൽ ദാമോദരൻ,കെ.എസ്.ഷാജു, എം.കുട്ടപ്പൻപിള്ള,വി.വിജയകുമാരൻ നായർ,സി.എസ്.സുനിൽ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ വിവിധ മേഖലകളിൽ പ്രതിഭകളായവരെ അനുമോദിച്ചു.