ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, 53കാരനായ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ
മുംബയ്: സ്കൂൾ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. റെയ്മണ്ട് വിൽസൺ ഡയസ് (53) ആണ് പിടിയിലായത്. മഹാരാഷ്ട്രയിലെ പാൽഘറിൽ ജൂൺ 15നും 20നും ആയിരുന്നു ഇടയിലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലെ കാന്റീനിൽ വച്ചാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കുട്ടികളെ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് അറിയിച്ചു. 17നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. സ്കൂൾ മാനേജരിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
2024 ഓഗസ്റ്റിൽ സമാനമായ മറ്റൊരു സംഭവത്തിൽ താനെയിലെ ഒരു സ്‌കൂളിൽ തൂപ്പുകാരൻ നാല് വയസായ രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇയാൾക്കെതിരെയുള്ള ആരോപണം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. സെപ്തംബറിൽ പൊലീസ് വാഹനത്തിൽ വച്ച് ഒരു ഉദ്യോഗസ്ഥനിൽ നിന്ന് തോക്ക് തട്ടിയെടുത്ത ശേഷം പൊലീസുമായി നടത്തിയ വെടിവയ്പ്പിൽ പ്രതി കൊല്ലപ്പെടുകയായിരുന്നു.