വിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കണം
Tuesday 29 July 2025 1:32 AM IST
ചങ്ങനാശേരി: അനിയന്ത്രിതമായ വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.ടി.യു കോട്ടയം ജില്ല കുക്കിംഗ് ആൻഡ് കാറ്ററിംഗ് വർക്കേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടു. ദേശീയ വർക്കിംഗ് കമ്മറ്റി അംഗം കെ.എസ് ഹലീൽ റഹിമാൻ ഉദ്ഘാടനം ചെയ്തു. പി.ടി സലിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ കലാം, സെക്രട്ടറി പി.എച്ച് അബ്ദുൽ അസീസ്, സാബു മുല്ലശേരി എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി മുഹമ്മദ് ഫൈസൽ (പ്രസിഡന്റ്), പി.എൻ നിജാസ് (ജനറൽ സെക്രട്ടറി), കെ.ഐ സലിം (ട്രഷറർ), അബ്ദുളള ഉസ്താദ്, അബ്ദുൽ സലാം (വൈസ്.പ്രസിഡന്റ്), ഷെറിൻ മുതിരപറമ്പിൽ, റഫീക് റഷീദ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.