വെറ്ററിനറി സർജറി യൂണിറ്റ് ആരംഭിച്ചു
Tuesday 29 July 2025 12:33 AM IST
പാലാ : മരങ്ങാട്ടുപിള്ളി മൃഗാശുപത്രിയിൽ വെറ്ററിനറി സർജറി യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവേൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ പാലോലിൽ അദ്ധ്യക്ഷത വഹിച്ചു. എല്ലാ തിങ്കളാഴ്ചകളിലും യൂണിറ്റ് പ്രവർത്തിക്കും. വളർത്തുമൃഗങ്ങൾക്കുള്ള വന്ധ്യംകരണം ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ സർക്കാർ നിശ്ചയിച്ച ഫീസിൽ നടത്തും. മൃഗാശുപത്രിയിൽ നേരിട്ടെത്തിയോ 1962 എന്ന ടോൾ ഫീ നമ്പറിലൂടെയോ ശസ്ത്രക്രിയകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. പാലാ, വാഴൂർ, കോടിമത എന്നിവടങ്ങളിലും വെറ്ററിനറി സർജറി യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മാഞ്ഞൂർ, കാഞ്ഞിരപ്പള്ളി എന്നിവടങ്ങളിൽ ഉടൻ ആരംഭിക്കും. രണ്ട് ഡോക്ടർമാരും ഡ്രൈവർ കം അറ്റൻഡന്റും ഉൾപ്പെടുന്നതാണ് സർജറി യൂണിറ്റ്.