ജീവിതശൈലി രോഗപ്രതിരോധം
Tuesday 29 July 2025 12:33 AM IST
കുറവിലങ്ങാട് : ഓലിക്കാട് ഡെവലപ്പ്മെന്റ് സൊസൈറ്റി, കുറവിലങ്ങാട് സ്വരുമ പാലിയേറ്റീവ് കെയർ എന്നിവയുടെ ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗപ്രതിരോധ ബോധവത്ക്കരണം നടത്തി. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവേൽ ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് പഴവക്കാട്ടിൽ മുതിർന്നവരെ ആദരിച്ചു. വിജികുമാർ അദ്ധ്യക്ഷത വഹിച്ചു. എ. തുളസീദാസ്, സുമേഷ് ജോസഫ് , പോൾസൺ, റോയി, കെ.വി.തോമസ് , മിനിമോൾ ജോർജ്, സി.കെ.സന്തോഷ് , ലിബിൻ എന്നിവർ പ്രസംഗിച്ചു. പാലീയേറ്റീവ് നഴ്സ് ദീപ്തി കെ. ഗോപാലൻ ക്ലാസിന് നേതൃത്വം നൽകി. ക്യാമ്പിലെത്തിയവർക്ക് സൗജന്യ രക്തപരിശോധന നടത്തി.