സി.എസ്.ഐ സഭ പ്രതിഷേധിച്ചു
Tuesday 29 July 2025 12:33 AM IST
കോട്ടയം : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. കന്യാസ്ത്രീകളെ അകാരണമായിട്ടാണ് ജയിലടിച്ചത്. ഒരു സഭയും ആരെയും നിർബന്ധിച്ച് മതം മാറ്റുന്നില്ല. ഇപ്പോൾ ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ കൊണ്ടുവന്നിട്ടുള്ള നിയമങ്ങളിലൂടെ ആളുകളെ അനാവശ്യമായി തുറങ്കലിലടയ്ക്കുന്നതിനുള്ള പരിശ്രമമാണ്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം. ന്യൂനപക്ഷങ്ങൾക്കും ക്രൈസ്തവ സമൂഹത്തിന് ആകമാനമുള്ള ആശങ്ക അകറ്റാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനാണെന്നും അദ്ദേഹം പറഞ്ഞു.