ധീവരസഭ പൊതുയോഗം

Tuesday 29 July 2025 1:34 AM IST

വൈക്കം: അഖില കേരള ധീവരസഭ 113-ാം നമ്പർ തലയാഴം ശാഖാ പൊതുയോഗവും, അവാർഡ് ദാനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.എസ്. സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. ധീവരസഭ ജില്ലാ സെക്രട്ടറി വി.എം. ഷാജി പുരസ്കാര വിതരണം നടത്തി. പ്രസിഡന്റ് എൻ.എസ്. സിദ്ധാർത്ഥൻ, സെക്രട്ടറി എൻ.കെ. ലാലപ്പൻ, വൈസ് പ്രസിഡന്റ് വി.ലക്ഷ്മണൻ, ധീവര മഹിളാപ്രസിഡന്റ് അംബിക മോഹനൻ, ജോയിന്റ് സെക്രട്ടറി ബിജു ഷാരോൺ എന്നിവർ പ്രസംഗിച്ചു. '' സാമൂഹിക പുരോഗതിക്ക് സാമ്പത്തിക അച്ചടക്കം'' വിഷയത്തിൽ വൈക്കം എസ്.ഐ കെ.വി.സന്തോഷ് പ്രഭാഷണം നടത്തി.