മൂന്നാറിൽ കുത്തിയൊലിച്ച് മല, താണ്ഡവമാടി മഴ
Tuesday 29 July 2025 1:41 AM IST
ശനിയാഴ്ച രാത്രി മൂന്നാറിൽ ലോറിഡ്രൈവറുടെ മരണത്തിലേക്ക് നയിച്ചത് വൻ മലയിടിച്ചിൽ. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ പഴയമൂന്നാർ ഗവ. ആർട്സ് കോളേജിന് സമീപമാണ് മലയിടിച്ചിലുണ്ടായത്. അപകടത്തിൽ അന്തോണിയാർ നഗർ സ്വദേശി ഗണേശനാണ് (58) മരിച്ചത്. രാത്രി പത്തോടെയായിരുന്നു അപകടം. മണ്ണിടിഞ്ഞതിനെ തുടർന്ന് ലോറി താഴ്ചയിലേക്ക് വീഴുകയായിരുന്നു.