വന്ദേഭാരത് ചെമ്പുലിയെന്ന് റെയിൽവേ
Tuesday 29 July 2025 1:45 AM IST
റെയിൽവേയുടെ ഹിറ്റ് വണ്ടി ഏതാണെന്ന് ചോദിച്ചാൽ വന്ദേഭാരത് എന്നാവും മിക്ക യാത്രക്കാരും പറയുക. വന്ദേ ഭാരത് ട്രെയിനുകൾക്ക് വലിയ സ്വീകാര്യതയാണ് രാജ്യത്ത് ഉടനീളം ലഭിച്ചത്. യാത്രാ സമയം കുറയ്ക്കുന്നതിനൊപ്പം വന്ദേ ഭാരതിലൂടെ ഇന്റർസിറ്റി കണക്ടവിറ്റി വർദ്ധിപ്പിക്കാനും റെയിൽവേയ്ക്ക് കഴിഞ്ഞു. 140 വന്ദേ ഭാരത് സർവീസുകളാണ് രാജ്യത്തുള്ളത്.