ഇരഞ്ഞിക്കുളങ്ങര എൽ.പി. സ്ക്കൂളിൽ കിണർ ഉദ്ഘാടനം

Monday 28 July 2025 8:54 PM IST

പാനൂർ: പൂക്കോം ഇരഞ്ഞിക്കുളങ്ങര എൽ.പി. സ്ക്കൂളിൽ എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിണർ കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ.പി.ഹാഷിം അദ്ധ്യക്ഷത വഹിച്ചു. കാനറാ ബാങ്കിന്റെ സി എസ്.ആർ ഫണ്ടുപയോഗിച്ച് സ്മാർട് ക്ലാസ് റൂം ഉപകരണങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബൈജു കേളോത്ത് ഉദ്ഘാടനം ചെയ്തു.ബാങ്ക് സീനിയർ മാനേജർ വി.കെ.ജിജേഷ്, മാനേജർ കെ.ടി. റംഷീന, നഗരസഭാ കൗൺസിലർമാരായ കെ.കെ.സുധീർ കുമാർ, സി.എച്ച്. സ്വാമി ദാസൻ, പിടിഎ പ്രസിഡന്റ് നിജീഷ് കളരി, പ്രഥമാദ്ധ്യാപകൻ കെ.വി.പ്രദീപൻ, രാജൻ കക്കാടന്റവിട എന്നിവർ സംസാരിച്ചു.