പുത്തൻകുരിശ് പഞ്ചായത്തിൽ മോഷണശ്രമം
Tuesday 29 July 2025 12:55 AM IST
കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് മോഷണശ്രമം. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെയുള്ള സമയത്താണ് സംഭവം നടന്നത്. കൃഷി ഓഫീസിന്റെ പിറകുവശത്തുള്ള ജനാല പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന ഇവിടെ കൃഷി ഓഫീസിലും പഞ്ചായത്ത് ഓഫീസിലുമാണ് മോഷണശ്രമം നടന്നത്. രാവിലെ കൃഷി ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഫയലുകൾ വാരി നിലത്തിട്ട നിലയിലാണ്. പുത്തൻകുരിശ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.