അടിയാര്‍ കാവ് മാതൃസമിതി വിപുലീകരണം
Monday 28 July 2025 8:57 PM IST
മാവുങ്കാൽ: അടിയാർ കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം മാതൃസമിതിയുടെ വിപുലീകരണ യോഗം അടിയാർ കാവ് സംക്രമ പൂജാസമിതി പ്രസിഡന്റ് മോഹൻദാസ് അടിയാർ കാവ് ഉദ്ഘാടനം ചെയ്തു. ഗിരിജ രാജു അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ പെരിയച്ചൂർ പ്രഭാഷണം നടത്തി. വത്സല വിജയൻ, ശ്യാമള പള്ളോട്ട്, പത്മിനി എന്നിവർ സംസാരിച്ചു. രമേശൻ പുതിയകണ്ടം, ഭരതൻ കണ്ടത്തിൽ രതീഷ് അതിയാമ്പൂർ,ഗോപാലൻ, രാജീവൻ,നന്ദു, ബാലചന്ദ്രൻ, കുഞ്ഞിരാമൻ കുറ്റിയാട്ട് തുടങ്ങിയവർ സംബന്ധിച്ചു. മാതൃസമിതിക്ക് അതിയാമ്പൂർ, കിഴക്കെ വെള്ളിക്കോത്ത്, പുതിയകണ്ടം പ്രാദേശിക സമിതികൾ രൂപീകരിച്ചു. സെക്രട്ടറി കൃപ ഭരതൻ സ്വാഗതവും സ്വപ്ന കുമാരൻ നന്ദിയും പറഞ്ഞു.ഭാരവാഹികളായി ഗിരിജാ രാജു (പ്രസിഡന്റ്), കൃപ ഭരതൻ (ജനറൽ സെക്രട്ടറി), പത്മിനി ടീച്ചർ (ഖജാൻജി).