കടൽപ്പാലവും പരിസരവും ശുചീകരിച്ചു
Monday 28 July 2025 9:01 PM IST
തലശ്ശേരി : ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ക്രോസ് തലശ്ശേരിയുടെ നേതൃത്വത്തിൽ തലശ്ശേരി കടൽപ്പാലവും പരിസരവും ശുചീകരിച്ചു.കതിരൂർ പഞ്ചായത്ത് ബയോ ഡൈവേഴ്സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയും കതിരൂർ ഗവ.ഹയർ സെക്കൻഡറിയിലെയും ചുണ്ടങ്ങാ പൊയിൽ ഗവ.ഹയർ സെക്കൻഡറിയിലെയും എൻ.എസ്.എസ് കേഡറ്റുകളും ശുചികരണത്തിൽ പങ്കാളികളായി. തലശ്ശേരി ജവഹർഘട്ട് മുതൽ ഇന്ദിരാ പാർക്ക് വരെയുള്ള ഭാഗമാണ് ശുചീകരിച്ചത്. നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാറാണി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സി ഒ.ടി ഷബീർ അദ്ധ്യക്ഷത വഹിച്ചു.കതിരൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് കോഡിനേറ്റർ ഫൈസൽ, ചുണ്ടങ്ങാ പൊയിൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് കോഡിനേറ്റർ വിദ്യ, ക്രോസ് കൺവീനർ സജിത്ത് നാലാം മൈൽ, കോഡിനേറ്റർ പ്രകാശൻ മഹിജാസ് എന്നിവർ നേതൃത്വം നൽകി.