കൊട്ടിയൂർ ശിവക്ഷേത്രം സമഗ്ര വികസന പദ്ധതി ഉദ്ഘാടനം ഇന്ന്
Monday 28 July 2025 9:05 PM IST
കൊട്ടിയൂർ: പ്രമുഖ തീർഥാടക കേന്ദ്രമായ കൊട്ടിയൂർ ശിവക്ഷേത്രത്തിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക ടൂറിസം പദ്ധതിക്ക് കീഴിൽ നടപ്പിലാക്കിയ സമഗ്ര വികസന പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരണ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. അഡ്വ.സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സർക്കാർ ഫണ്ടിൽനിന്ന് 4.52 കോടിയും കിഫ്ബി ഫണ്ടിൽനിന്ന് 5.45 കോടി രൂപയും ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. മ്യൂസിയം, കെട്ടിടം, മാർക്കറ്റ്, ഗോശാല, ഊട്ടുപുര, കാർ പാർക്കിംഗ്, ഡോർമറ്ററി ആൻഡ് ക്ലോക്ക് റൂം, ഓപൺ തിയറ്റർ, ടിക്കറ്റ് കൗണ്ടർ, പിൽഗ്രിം ഷെൽട്ടർ എന്നിവയാണ് പ്രധാന ഘടകങ്ങൾ. അമ്പലം പരിസരത്ത് ഫലകം അനാച്ഛാനത്തിന് ശേഷം കൊട്ടിയൂർ നീണ്ടനോക്കി ബാവലിപ്പുഴ പാലത്തിന് സമീപം പൊതുപരിപാടി നടക്കും.