സിഗ്നൽ ബോയകൾ കുറവ്; ദിശതെറ്റി യാത്രാബോട്ടുകൾ

Tuesday 29 July 2025 1:17 AM IST

കുമരകം : കുമരകം - മുഹമ്മ ജലപാതയിൽ ആവശ്യത്തിന് സിഗ്നൽ ബോയകൾ ഇല്ലാത്തത് ബോട്ടുകളുടെ യാത്രയ്ക്ക് വെല്ലുവിളി ഉയർത്തുന്നു. ദിശ വ്യക്തമാക്കാനുള്ള ബോയകളുടെ കുറവ് വഴിതെറ്റുന്നതിന് ഇടയാക്കുമെന്ന് ജീവനക്കാർ ആരോപിച്ചു. മുഹമ്മ - കുമരകം ജലപാതയിൽ കായൽ മദ്ധ്യേ ഒരു എമർജൻസി ബോട്ട് ജെട്ടി സ്ഥാപിക്കണമെന്നത് ജീവനക്കാരും യാത്രക്കാരും കാലാകാലങ്ങളായി ആവശ്യപ്പെടുന്നതാണ്. യാത്രാവേളയിൽ എന്തെങ്കിലും അപകടമോ അടിയന്തരസാഹചര്യമോ ഉണ്ടായാൽ ബോട്ട് കെട്ടിയിടാൻ പോലും സംവിധാനമില്ല. മുഹമ്മ -കുമരകം ജലപാതയിൽ നിലവിൽ ഏഴ് സിഗ്നൽ ബോയകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവയിൽ രണ്ട് ബോയകൾ ബോട്ട് ചാലിൽ നിന്ന് മാറിക്കിടക്കുകയാണ്. 12 കിലോമീറ്ററോള്ളം ദൂരമുള്ള ജലപാതയിൽ പത്തു ബോയകളെങ്കിലും ആവശ്യമാണ്

ബോയകളുടെ കുറവ് ദിശ അറിയാതെ ബോട്ടുകൾ വേമ്പനാട്ടുകായലിൽ ചുറ്റാൻ കാരണമാകുന്നു.

വെ​ളി​ച്ച​മി​ല്ല​,​ രാ​ത്രി​ യാ​ത്ര​ ക​ഠി​നം​ ​​കു​മ​ര​കം​ കാ​യ​ൽ​ തീ​ര​ത്തെ​ കു​രി​ശ​ടി​ ഭാ​ഗ​ത്തെ​ ലൈ​റ്റ് തെ​ളി​യാ​ത്ത​തി​നാ​ൽ​ കാ​യ​ലി​ലൂ​ടെ​യു​ള്ള​ രാ​ത്രി​ ബോ​ട്ട് യാ​ത്ര​ അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. ​കു​മ​ര​കം​ ഭാ​ഗ​ത്തെ​ ക​ര​യി​ലേ​ക്ക് ബോ​ട്ടി​നു​ അ​ടു​ക്കാ​ൻ​ ദി​ശ​ കാ​ണി​ച്ചി​രു​ന്ന​ ലൈ​റ്റാ​ണ്​ അ​ണ​ഞ്ഞ​ത്. ലൈ​റ്റി​ന്റെ​ പ്ര​കാ​ശം​ ക​ണ്ടാ​ണ് ബോ​ട്ട് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ പോ​കു​ന്ന​ തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ഇ​ത് സ​ഹാ​യ​ക​മാ​യി​രു​ന്നു​. മു​ഹ​മ്മ​യി​ൽ​ നി​ന്ന് വ​രു​ന്ന​ ബോ​ട്ട് ല​ക്ഷ്യം​ തെ​റ്റി​ കു​മ​ര​കം​ ബോ​ട്ട് ജെ​ട്ടി​ തീ​ര​ത്ത് അ​ടു​ക്കാ​തെ​ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ​ പോ​യ​ സം​ഭ​വ​വു​ണ്ടാ​യി​ട്ടു​ണ്ട്. പു​തി​യ​ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഇ​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്.