ചോര പുരണ്ട ബുള്ളറ്റ്, നിഗൂഢതയുമായി മീശ ട്രെയിലർ

Tuesday 29 July 2025 3:48 AM IST

തമിഴ് നടൻ ക​തി​ർ,​ ​ഹ​ക്കിം​ ​ഷാ,​ ​ഷൈ​ൻ​ടോം​ ​ചാ​ക്കോ,​ ​സു​ധി​ ​കോ​പ്പ,​ ​ജി​യോ​ ​ബേ​ബി,​ ​ഉ​ണ്ണി​ ​ലാ​ലു​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​എം.​സി​ ​ജോ​സ​ഫ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച​ ​സ​സ്പെ​ൻ​സ് ​ഡ്രാ​മ​ ​ചി​ത്രം​ ​മീ​ശ​’​യു​ടെ​ ​ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ​ ​ട്രെ​യി​ല​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​വ​ന​ത്തി​ന്റെ​ ​നി​ഗൂ​ഢ​ത​ക​ളെ​ ​പ​ശ്ചാ​ത്ത​ല​മാ​ക്കി​ ​ഒ​രു​ ​രാ​ത്രി​യു​ടെ​ ​തീ​വ്ര​ത​യു​ടെ​ ​ക​ഥ​യാ​ണ് ​ചി​ത്രം​ ​പ​റ​യു​ന്ന​ത്.​ ​ ദീ​ർ​ഘ​നാ​ളു​ക​ൾ​ക്കു​ശേ​ഷം​ ​വീ​ണ്ടും​ ​ഒ​രു​ ​കൂ​ട്ടം​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​ഒ​രു​മി​ക്കു​ക​യും​ ​എ​ന്നാ​ൽ​ ​അ​തൊ​രു​ ​അ​പ്ര​തീ​ക്ഷി​ത​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ലേ​ക്ക് ​വ​ഴി​ ​മാ​റു​ക​യും​ ​ചെ​യ്യു​ന്ന​താ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​മേ​യം.​ ​ജി​യോ​ ​ബേ​ബി,​ ​ശ്രീ​കാ​ന്ത് ​മു​ര​ളി,​ ​ഹ​സ്ലി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ. യൂ​ണി​കോ​ൺ​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ജീ​ർ​ ​ഗ​ഫൂ​ർ​ ആണ് ​നി​ർ​മ്മാണം.​​ഛാ​യാ​ഗ്ര​ഹ​ണം​ ​സു​രേ​ഷ് ​രാ​ജ​നും,​ ​എ​ഡി​റ്റിം​ഗ് ​മ​നോ​ജു​മാ​ണ് .​ സം​ഗീ​ത​ ​സം​വി​ധാ​നം​ ​സൂ​ര​ജ് ​എ​സ് ​കു​റു​പ്പ് ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ക്യാ​പി​റ്റ​ൽ​ ​സി​നി​മാ​സ് ​ആ​ഗ​സ്റ്റ് ​ഒ​ന്നി​ന് ​തി​യേ​റ്ര​റു​ക​ളി​ൽ​ ​എ​ത്തി​ക്കും​ ​മാ​ർ​ക്ക​റ്റിം​ഗും​ ​ക​മ്യൂ​ണി​ക്കേ​ഷ​നും​ ​ഡോ.​ ​സം​ഗീ​ത​ ​ജ​ന​ച​ന്ദ്ര​ൻ​ ​(​സ്റ്റോ​റീ​സ് ​സോ​ഷ്യ​ൽ​).