ലോക യൂണിവേഴ്സ് ഓണത്തിന്; വാതിൽ തുറന്ന് കല്യാണിയും നസ്ലനും
നസ്ലൻ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ലോക ചാപ്റ്റർ വൺ ചന്ദ്ര എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ബിഗ്ബഡ്ജറ്റ് ചിത്രമായ ലോക ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായ ചന്ദ്ര ഓണം റിലീസായാണ് എത്തുന്നത്. ചന്ദു സലിംകുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂപ്പർഹീറോ കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ എത്തുന്നത്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കഥാപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ തരുന്നത്. ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റർ: ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ: ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, കലാസംവിധായകൻ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, അർച്ചന റാവു, ആക്ഷൻ കൊറിയോഗ്രാഫർ: യാനിക്ക് ബെൻ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആർ.ഒ: ശബരി.