ദുൽഖർ - പൂജ ഹെഗ്ഡെ ചിത്രം യു.എസിൽ

Tuesday 29 July 2025 3:54 AM IST

ദു​ൽ​ഖ​ർ​ ​സ​ൽ​മാ​നെ​ ​നാ​യ​ക​നാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​ര​വി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​പൂ​ർ​ണ​മാ​യി​ ​യു.​എ​സി​ൽ​ ​ചി​ത്രീ​ക​രി​ക്കും.​ ​റൊ​മാ​ന്റി​ക് ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പൂ​ജ​ ​ഹെ​ഗ്ഡെ​ ​ആ​ണ് ​നാ​യി​ക.​ ​തെ​ലു​ങ്കി​ൽ​ ​ദു​ൽ​ഖ​ർ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​അ​ഞ്ചാ​മ​ത്തെ​ ​ചി​ത്രം​ ​ആ​ണ്.​ ​ദു​ൽ​ഖ​റും​ ​പൂ​ജ​യും​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​മി​ക്കു​ന്ന​ത്.​ ​ എ​സ്.​എ​ൽ.​വി​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ഗീ​ത​ ​ഗോ​വി​ന്ദം​ ​എ​ന്ന​ ​ബ്ളോ​ക് ​ബ​സ്‌​റ്റ​ർ​ ​ചി​ത്രം​ ​ഒ​രു​ക്കി​യ​ ​പ​ര​ശു​റാ​മി​ന്റെ​ ​ശി​ഷ്യ​നാ​ണ് ​ര​വി.​ ​അ​തേ​സ​മ​യം​ ​ദേ​ശീ​യ​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ച​ ​മ​ഹാ​ന​ദി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു​ ​ദു​ൽ​ഖ​റി​ന്റെ​ ​തെ​ലു​ങ്ക് ​അ​ര​ങ്ങേ​റ്റം.​ ​മ​ഹാ​ന​ദി​യി​ലെ​യും​ ​സീ​താ​രാ​മ​ത്തി​ലെ​യും​ ​ല​ക്കി​ ​ഭാ​സ്‌​ക​റി​ലെ​യും​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​പാ​ൻ​ ​ഇ​ന്ത്യ​ ​പ്ര​തീ​തി​ ​നേ​ടി​യ​വ​യാ​ണ്.​ ​ ക​ൽ​ക്കി​യി​ലെ​ ​അ​തി​ഥി​ ​വേ​ഷ​വും​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സ് ​ആ​ദ്യ​മാ​യി​ ​ത​മി​ഴി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​കാ​ന്ത.​ ​സി​നി​മ​യ്ക്കു​ള്ളി​ലെ​ ​സി​നി​മ​യാ​ണ് ​കാ​ന്ത​ ​പ​റ​യു​ന്ന​ത്.​ ​ തെ​ലു​ങ്ക് ​ചി​ത്ര​മാ​യ​ ​ആ​കാ​ശം​ ​ലോ​ ​ഒ​ക​ ​താ​ര​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ലാ​ണ്.​ ​സാ​യ് ​പ​ല്ല​വി​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​നി​ർ​മ്മി​ച്ച് ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ലോ​ക​ ​ചാ​പ്ട​ർ​ ​വ​ൺ​:​ ​ച​ന്ദ്ര​ ​ഓ​ണം​ ​റി​ലീ​സാ​യി​ ​ആ​ഗ​സ്റ്റ് 28​ന് ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.