പേടിപ്പെടുത്തി സുമതി വളവ് ട്രെയ്ലർ

Tuesday 29 July 2025 3:54 AM IST

ക​ല്ലോ​ലി​ക്കാ​വ് ​ഗ്രാ​മ​ത്തി​ലെ​ ​ര​സ​ക​ര​വും​ ​നാ​ടി​നെ​ ​ഭീ​തി​പ്പെ​ടു​ത്തു​ന്ന​ ​സു​മ​തി​യു​ടെ​യും​ ​ക​ഥ​ ​പ​റ​യു​ന്ന​ ​സു​മ​തി​ ​വ​ള​വ് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​ർ​ ​പു​റ​ത്ത്.​ ​വി​ഷ്ണു​ ​ശ​ശി​ ​ശ​ങ്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ,​ ​ബാ​ലു​ ​വ​ർ​ഗീ​സ്,​ ​ഗോ​കു​ൽ​ ​സു​രേ​ഷ്,​ ​സൈ​ജു​ ​കു​റു​പ്പ്, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ​ചി​ത്രം​ ​ആ​ഗ​സ്റ്റ് 1​ന് ​തി​യേ​റ്റ​റി​ലെ​ത്തും. ​സി​ദ്ധാ​ർ​ഥ് ​ഭ​ര​ത​ൻ,​ ​ശ്രാ​വ​ൺ​ ​മു​കേ​ഷ്,​ ​ന​ന്ദു,​ ​മ​നോ​ജ് ​കെ​യു,​ ​ശ്രീ​ജി​ത്ത് ​ര​വി,​ ​ബോ​ബി​ ​കു​ര്യ​ൻ,​ ​അ​ഭി​ലാ​ഷ് ​പി​ള്ള,​ ​ശ്രീ​പ​ഥ് ​യാ​ൻ,​ ​ജ​യ​കൃ​ഷ്ണ​ൻ,​ ​കോ​ട്ട​യം​ ​ര​മേ​ശ്,​ ​സു​മേ​ഷ് ​ച​ന്ദ്ര​ൻ,​ ​ചെ​മ്പി​ൽ​ ​അ​ശോ​ക​ൻ,​ ​വി​ജ​യ​കു​മാ​ർ,​ ​മാ​ള​വി​ക​ ​മ​നോ​ജ്,​ ​ജൂ​ഹി​ ​ജ​യ​കു​മാ​ർ,​ ​ഗോ​പി​ക​ ​അ​നി​ൽ,​ ​ശി​വ​ദ,​ ​ജെ​സ്നി​യ​ ​ജ​യ​ദീ​ഷ്,​ ​സ്മി​നു​ ​സി​ജോ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു. ​അ​ഭി​ലാ​ഷ് ​പി​ള്ള​യാണ്ചിത്രത്തിന്റെ തി​ര​ക്ക​ഥ​. ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​ര​ഞ്ജി​ൻ​ ​രാ​ജും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ശ്രീ​ ​ഗോ​കു​ലം​ ​മൂ​വീ​സിന്റെ ബാനറിൽ ഗോകുലം ഗോപാലനും വാ​ട്ട​ർ​മാ​ൻ​ ​ഫി​ലിം​സിന്റെ ബാനറിൽ ​മു​ര​ളി​ ​കു​ന്നും​പു​റ​ത്ത് ​​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ശ​ങ്ക​ർ​ ​പി.​വി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​സു​മ​തി​വ​ള​വി​ന്റെ​ ​എ​ഡി​റ്റ​ർ​ ​ഷ​ഫീ​ഖ് ​മു​ഹ​മ്മ​ദ് ​അ​ലി​യാ​ണ്.​ ​സൗ​ണ്ട് ​ഡി​സൈ​ന​ർ​:​ ​എം.​ആ​ർ.​ ​രാ​ജാ​കൃ​ഷ്ണ​ൻ,​ ​ആ​ർ​ട്ട്:​ ​അ​ജ​യ് ​മ​ങ്ങാ​ട്,​ ​ചീ​ഫ് ​അ​സ്സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​:​ ​ബി​നു​ ​ജി​ ​നാ​യ​ർ,​ ​വ​സ്ത്രാ​ല​ങ്കാ​രം​:​ ​സു​ജി​ത്ത് ​മ​ട്ട​ന്നൂ​ർ,​ ​വിതരണം ഡ്രീം ബിഗ് ഫിലിംസ്. പി.​ആ​ർ.​ഒ​:​ ​പ്ര​തീ​ഷ് ​ശേ​ഖ​ർ.​ ​