കൊറിയർ വൻ ഹിറ്റാക്കി കെ.എസ്.ആർ.ടി.സി നേട്ടം കൊയ്ത് കണ്ണൂരും

Monday 28 July 2025 10:00 PM IST

കണ്ണൂർ:കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കൊറിയർ സർവ്വീസ് വിജയത്തിലേക്ക്.സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ലയിലും മികച്ച നേട്ടമാണ് കോർപറേഷൻ കൈവരിച്ചിരിക്കുന്നത്.വൈ​റ്റി​ല ഡി​പ്പോ​യാ​ണ് സംസ്ഥാനത്ത് കൊറിയർ സർവീസിൽ ഒ​ന്നാം സ്ഥാ​ന​ത്ത്. തി​രു​വ​ന​ന്ത​പു​രം ര​ണ്ടും കോ​ഴി​ക്കോ​ട് മൂ​ന്നും സ്ഥാനങ്ങൾ കൈവരിച്ചപ്പോൾ തൊട്ട് പി​ന്നാ​ലെ​ ക​ണ്ണൂ​രുമെത്തി.

നി​ല​വി​ൽ ദി​നം​പ്ര​തി പതിനായിരം രൂപ വരെയാണ് ക​ണ്ണൂ​രി​ൽ കൊ​റി​യ​ർ വ​ഴിയുള്ള വ​രു​മാ​ന​ം. നി​ല​വി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റി​യി​ട്ടു​ണ്ടെ​ന്നും അധികൃതർ പറഞ്ഞു.ജ​ന​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ സാ​ധ​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന്റെ ഏ​ത് ഭാ​ഗ​ത്തേ​ക്കും വി​ശ്വാ​സ്യ​ത​യോ​ടെ കൃ​ത്യ​മാ​യി എ​ത്തി​ക്കു​മെ​ന്ന പ്ര​ത്യേ​ക​ത​യാ​ണ് തങ്ങളുടെ കൊറിയർ സർവീസിനെക്കുറിച്ച് കെ.എസ്.ആർ.ടി.സി അവകാശപ്പെടുന്നത്.

ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി കൊ​റി​യ​ർ സർവ്വീസ് തുടങ്ങിയത്. പതിനഞ്ചു കിലോ വീതമാണ് പരമാവധി ഒരു പെട്ടിയിൽ ഉൾക്കൊള്ളിക്കുന്ന ഭാരം.പൊ​ട്ടി​പ്പോ​കു​ന്ന വ​സ്തു​ക്ക​ൾ കൊറിയറിൽ എടുക്കില്ല. ചെറിയ കവർ മുതൽ ഒരു കിലോ വരെയുള്ളത് കൊറിയർ സർവീസിലും ഒരുകിലോ മുതൽ 120 കിലോവരെ പാഴ്‌സലായിട്ടുമാണ് അയക്കുന്നത്.കെ.​എ​സ്.​ആ​ർ.​ടി.​സി ന​ൽ​കു​ന്ന സ്ലി​പ്പിന്റെ കോ​പ്പി​യു​മാ​യി ഡി​പ്പോ​ക​ളി​ൽ ചെ​ന്നാ​ൽ ഉ​ട​മ​സ്ഥ​ർ​ക്ക് സാ​ധ​നം കൈ​പ​റ്റാം.

16മണിക്കൂറിൽ കേരളത്തിൽ എവിടെയും

3 സ്ലാ​ബു​ക​ളാ​ക്കി​യുള്ള ചാർജ്

₹130 ഒ​ന്നു മു​ത​ൽ അ​ഞ്ച് കിലോ വ​രെ​യു​ള്ള വ​സ്തു​ക്ക​ൾ​ക്ക് 200 കിലോമീറ്റർ ദൂ​ര​ം

₹254 നാനൂറ് കിലോമീറ്റർ ദൂരത്തിന്

₹ 384 അറുന്നൂറ് കിലോമീറ്ററിന്

 30 കിലോ വ​രെ​ പരമാവധി

സർവ്വീസ് ഇടനിലക്കാരില്ലാതെ

ഇടനിലക്കാരില്ലാതെ കെ.എസ്.ആർ.ടി.സി ഡിപ്പോകളെ ബന്ധിപ്പിച്ചാണ് കൊറിയർ സർവീസ്.ഡിപ്പോകളിലെ സ്‌റ്റേഷൻ മാസ്റ്ററുടെ ഓഫീസിനോട് ചേർന്നാണ് പ്രവർത്തനം . എം.പാനൽ ജീവനക്കാരാണ് കൗണ്ടറിൽ ജോലി ചെയ്യുന്നത് . നിലവിൽ സ്വകാര്യ വൃക്തികളും ആശുപത്രികളും മരുന്ന് കമ്പനികളുമാണ് കൂടുതലായി കെ.എസ്.ആർ.ടി .സി കൊറിയർ സർവ്വീസിനെ ആശ്രയിക്കുന്നത്.നേരത്തെ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ് നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.