മാർച്ചും ധർണയും നാളെ

Tuesday 29 July 2025 1:09 AM IST

ആലപ്പുഴ: പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ലേബർ ഓഫീസ് മാർച്ചും ധർണ്ണയും നാളെ രാവിലെ 10 30 ന് നടക്കും.

സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്യും. എൻ.ദേവദാസ് അധ്യക്ഷത വഹിക്കും.

ശമ്പളഷ്‌കരണ ഉത്തരവ് പുറപ്പെടുവിക്കുക, പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ആക്ട് നടപ്പാക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, സ്റ്റാറ്റ്യൂട്ടറി ആനുകൂല്യങ്ങൾ വിവേചനം ഇല്ലാതെ ലഭ്യമാക്കാൻ ലേബർ ഡിപ്പാർട്ട്‌മെന്റ് കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും.