ജന്മശതാബ്ദി ആഘോഷം ഇന്ന്

Tuesday 29 July 2025 12:20 AM IST

തൃശൂർ: പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന നോവലിസ്റ്റ് കെ.ഇ.മത്തായിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന് സാഹിത്യ അക്കാഡമിയിൽ ഇന്ന് നടക്കും. പാറപ്പുറത്ത്: മനുഷ്യാനുഭവങ്ങളുടെ ലാവണ്യം എന്ന വിഷയത്തിൽ ഉച്ചയ്ക്കു രണ്ടിന് നടക്കുന്ന ശതാബ്ദി സെമിനാർ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് പ്രഭാഷണങ്ങൾ. 'ബൈബിൾ സാഹിത്യം പാറപ്പുറത്തിന്റെ കൃതികളിൽ' കുര്യാസ് കുമ്പളക്കുഴി, 'ബോധാബോധങ്ങളിലെ കഞ്ഞേനാച്ചൻ' വത്സലൻ വാതശ്ശേരി, 'നാടുവിട്ടവൻ പണിത വീടുകൾ' ഇ.പി. രാജഗോപാലൻ, 'പാറപ്പുറത്തിന്റെ കഥാസാഹിത്യം' വി.എസ്.ബിന്ദു എന്നിവർ അവതരിപ്പിക്കും. സെക്രട്ടറി സി.പി.അബൂബക്കർ, നിർവാഹക സമിതി അംഗം എൻ.രാജൻ തുടങ്ങിയവർ പങ്കെടുക്കും.