ഗവേഷണ പ്രബന്ധ പ്രകാശനം
Tuesday 29 July 2025 12:21 AM IST
തൃശൂർ: കരൾരോഗ ചികിത്സയിൽ ആയുർവേദം ഫലപ്രദമായി ഉപയോഗിക്കുന്നതു സംബന്ധിച്ച ഗവേഷണ പ്രബന്ധ സംക്ഷിപ്തങ്ങളുടെ സംഗ്രഹം പ്രകാശനം ചെയ്തു. ആരോഗ്യ സർവകലാശാലയുടെ കീഴിൽ ആയുർവേദത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ് ഗവേഷണം നടത്തിയത്. ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ ഭാഗമായി സർവകലാശാല അങ്കണത്തിൽ ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. എസ്.ഗോപകുമാർ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി.കെ.ഹരിദാസിന് നൽകി പ്രകാശനം നിർവഹിച്ചു. എ.എം.എ.ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. ആർ.വി.ആനന്ദ്, സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഗോപിദാസ്, വടക്കാഞ്ചേരി ഏരിയാ പ്രസിഡന്റ് ഡോ. നിതീഷ് കടവത്ത് എന്നിവർ സന്നിഹിതരായി.