മഹിളാമോർച്ച പ്രതിഷേധം

Tuesday 29 July 2025 12:25 AM IST

തൃശൂർ: വിലക്കയറ്റത്തിനെതിരെ മഹിളാമോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിവച്ച് പ്രതിഷേധിച്ചു. ദേശീയ ശരാശരിക്ക് വിരുദ്ധമായി കേരളത്തിൽ അനിയന്ത്രിതമാകുന്ന വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചുനിർത്താൻ കേരള സർക്കാരിന് സാധിക്കുന്നില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം എം.എസ്.സമ്പൂർണ പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ കെ.ജി.നിജി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റുമാരായ പൂർണിമ സുരേഷ്, സൗമ്യ സലീഷ്, സുധിഷ് മേനോത്തുപറമ്പിൽ, ജില്ലാ ട്രഷർ വിജയൻ മേപ്രത്ത് പ്രസംഗിച്ചു. മുരളി കൊളങ്ങാട്ട്, റിക്‌സൻ ചെവിടൻ, മണ്ഡലം പ്രസിഡന്റുമാരായ രഘുനാഥ് സി.മേനോൻ, വിപിൻ ഐനിക്കുന്നത്ത്, അശ്വിൻ വാര്യർ, പ്രിയ അനിൽ, ഭാഗിരതി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.