'വിലക്കയറ്റം നിയന്ത്രിക്കണം'

Tuesday 29 July 2025 12:27 AM IST

ഒല്ലൂർ: ബി.ഡി.ജെ.എസ് നിയോജക മണ്ഡലം നേതൃസംഗമം ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ചിന്തു ചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. വിലക്കയറ്റത്തിൽ സംസ്ഥാനം ഇടപെടണമെന്നും വിലക്കയറ്റം നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ജില്ലാ കമ്മിറ്റി അംഗം സന്തോഷ് കിളവൻപറമ്പിൽ, മണ്ഡലം ട്രഷറർ സുബ്രഹ്മണ്യൻ പൊന്നൂക്കര, മണ്ഡലം ജോയിന്റ് സെക്രട്ടറി കെ.എസ്.രാജീവ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ.ഗിരിജൻ, സുധാകരൻ പൂണത്ത്, സി.എം.ലാൽ, പ്രഭീഷ്.പി.പ്രഭാകരൻ, കെ.ആർ.രാജൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എൻ.പി.പ്രസാദ് സ്വാഗതവും അശോകൻ തണ്ടാശ്ശേരി നന്ദിയും പറഞ്ഞു.