ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം
Tuesday 29 July 2025 12:15 AM IST
ആലപ്പുഴ : സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയ, സാമുദായിക നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ ഒരു സമൂഹത്തിന്റെ തകർച്ചക്ക് ഇടയാക്കുമെന്നത് വിസ്മരിക്കരുതെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആലപ്പുഴ ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. സമൂഹത്തിൽ വ്യവസ്ഥാപിതമായി നില നിൽക്കുന്ന കുടുംബ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ആഹ്വാനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അർഷദ് താനൂർ ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ യു.മുഹമ്മദ് മദനി, ഡോ. ബഷീർ വി.പി, ജില്ലാ സെക്രട്ടറി സി എ ഷാബിദ്, നസീബ് , അബ്ദു റഹീം തുടങ്ങിയവർ പ്രസംഗിച്ചു.