കേപ്പ് ക്യാമ്പസിൽ വി.എസ് അനുസ്മരണം
Tuesday 29 July 2025 1:33 AM IST
അമ്പലപ്പുഴ: വി.എസിന് പ്രണാമമർപ്പിച്ച് പുന്നപ്ര അക്ഷര നഗരി കേപ്പ് ക്യാമ്പസിലെ വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ അനുശോചനയോഗം ചേർന്നു. എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) സ്റ്റാഫ് സെക്രട്ടറി സ്മിത എം. ജാസ്മിൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേപ്പ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ സജി കെ വെട്ടത്ത് അദ്ധ്യക്ഷനായി. കെ .ജി .ജയമോഹൻ, നിഷ സൂസൻ ഡാനിയേൽ, രണ തേജസ്, യു. മുരളീകൃഷ്ണൻ, മുഹമ്മദ് ഷാഫി, കെ. യു .മധു എന്നിവർ സംസാരിച്ചു. എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന ട്രഷറർ എഅരുൺ ലാൽ സ്വാഗതം പറഞ്ഞു.