വിദ്യാഭ്യാസ ഗ്രാന്റ് അനുവദിക്കണം
Tuesday 29 July 2025 2:37 AM IST
ആലപ്പുഴ : നെൽകർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ ഗ്രാന്റ് അനുവദിക്കണമെന്ന് കെ.ടി.യു.സി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തു ന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് രൂപം നല്കാൻ ജില്ലാ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് . ഇമ്മാനുവേൽ സക്കറിയ അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗവും ജില്ലാ സെക്രട്ടറിയുടെ ചാർജ്ജുമുള്ള സിറിയക് കാവിൽ, സംസ്ഥാന സെക്രട്ടറി അരൂൺ ആനന്ദ്. ജില്ലാ സെക്രട്ടറി തങ്കച്ചൻ ജെ.നെടുമുടി, മുഹമ്മദ് അസ്ലം. ജോസ് ആലുങ്കൽ എന്നിവർ സംസാരിച്ചു