മുദ്ര റസിഡന്റ്സ്

Tuesday 29 July 2025 5:39 AM IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയം മുദ്ര റസിഡന്റ്സ് അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം വാർഡ് കൗൺസിലർ പി.രമ നിർവഹിച്ചു.മുദ്രാ പ്രസിഡന്റ് അലക്സ് വള്ളികുന്നം അദ്ധ്യക്ഷത വഹിച്ചു. മജീഷ്യൻ ചന്ദ്രസേനൻ മിതൃമ്മല മാജിക് പ്രകടനം നടത്തി.പുരാവസ്തു വകുപ്പിനെ അധികരിച്ച് ഗവേഷണം നടത്തി കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ സുമിത.എസ്.എസിനെ മുദ്ര റസിഡന്റ്സ് അസോസിയേഷന്റെ വക പ്രശംസാപത്രവും പൊന്നാടയും നൽകി ആദരിച്ചു.