ഭൂമിക പദ്ധതി ഉദ്ഘാടനം
Tuesday 29 July 2025 1:37 AM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ഭൂമികയുടെ ഉദ്ഘാടനം റോട്ടറി പാർക്കിൽ വൃക്ഷത്തൈ നട്ട് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് നസീർ പുന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. സുവി വിദ്യാധരൻ, അഡ്വ. പ്രദീപ് കൂട്ടാല, ഫിലിപ്പോസ് തത്തംപള്ളി, സിബി ഫ്രാൻസിസ്, പി. അശോകൻ തുടങ്ങിയവർ സംസാരിച്ചു.