എ.ഐ.യെകുറിച്ച് സെമിനാർ

Tuesday 29 July 2025 3:43 AM IST

തിരുവനന്തപുരം:സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യത്തിന്റെ നേതൃത്വത്തിൽ എ.ഐ സാങ്കേതികവിദ്യയെയും അതിന്റെ രാഷ്ട്രീയ മാനങ്ങളെയും കുറിച്ച് 31ന് പ്രസ് ക്ളബിൽ നടത്തുന്ന സെമിനാർ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5.30ന് ടി.എൻ.ജി ഹാളിലാണ് പരിപാടി.ലണ്ടനിലെ ക്വീൻസ് സർവകലാശാലയിലെ ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ്-കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറും എഴുത്തുകാരനുമായ ഡോ.ദീപക്.പി മുഖ്യപ്രഭാഷണം നടത്തും.