മഹിളാമോർച്ച മാർച്ച്
Tuesday 29 July 2025 1:37 AM IST
ആലപ്പുഴ: നിത്യോപയോഗസാധനങ്ങളുടെ വിലവർദ്ധനവിനെതിരെ മഹിളമോർച്ച നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ കളക്ട്രറേറ്റ് മാർച്ച് ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവ് അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. എല്ലാത്തിനും കേന്ദ്രത്തിനെ കുറ്റംപറയുന്ന കേരളസർക്കാർ ഉത്തരവാദിത്വം മറന്നാണ് പ്രവർത്തിക്കുന്നതെന്നും പിണറായി സർക്കാറിന്റെ കെടുകാര്യസ്ഥതമൂലം കുംടുംബ ബഡ്ജറ്റ് താളംതെറ്റിയെന്നും അദ്ദേഹം പറഞ്ഞു. മഹിള മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, അരുൺ അനിരുദ്ധൻ, വിമൽ രവീന്ദ്രൻ, സന്ധ്യ എന്നിവർ സംസാരിച്ചു.