കാർഗിൽ വിജയ ദിവസ് ആചരിച്ചു
Tuesday 29 July 2025 5:11 AM IST
തിരുവനന്തപുരം: ജാലകം സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ കാർഗിൽ വിജയ ദിവസ് സംഘടിപ്പിച്ചു.മുൻ എം.എൽ.എ ടി.ശരത് ചന്ദ്ര പ്രസാദ് ഉദ്‌ഘാടനം ചെയ്തു.കേണൽ ആർ.ജി.നായർ അദ്ധ്യക്ഷനായി.എസ്.എച്ച്.പഞ്ചാപകേശൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാപഞ്ചായത്ത് അംഗം വിളപ്പിൽ രാധാകൃഷ്ണൻ,സിനിമാ സംവിധായകൻ നേമം പുഷ്പരാജ്,ഗോപാൽജി,ശാന്തിവിള പത്മകുമാർ,ആനത്താനം രാധാകൃഷ്‌ണൻ,നവനീത്,ശരണ്യ എന്നിവർ സംസാരിച്ചു.മുൻ സൈനികരെയും പൊതുപ്രവർത്തകരെയും ആദരിച്ചു.