കള്ളുഷാപ്പിലെ ആക്രമണം; പ്രതികൾ പിടിയിൽ

Tuesday 29 July 2025 1:42 AM IST

കൊടകര: കള്ളുഷാപ്പിൽ ആക്രമണം നടത്തിയ കേസിൽ വട്ടേക്കാട് സ്വദേശികളായ ഒരുപാക്ക വീട്ടിൽ സുമേഷ് (44), തടത്തിൽ വീട്ടിൽ ബിജേഷ് (41) എന്നിവർ അറസ്റ്റിൽ. വട്ടേക്കാട്ടുള്ള കള്ളുഷാപ്പിൽ വച്ച് കുറ്റിച്ചിറ മരത്താംകോട് അവരിയാട്ടുങ്ങൾ വീട്ടിൽ ശരത്തിന (24) ആക്രമിച്ച കേസിലെ പ്രതികളാണിവർ.

ശരത്തും സുഹൃത്തായ ഫൈസലും കള്ളുഷാപ്പിൽ വിൽക്കാൻ വച്ചിരുന്ന ചെമ്മീൻ പാക്കറ്റിന്റെ വിലയെ ചൊല്ലി മാനേജരുമായി തർക്കം ഉണ്ടായി. ബഹളം കേട്ട് ഷാപ്പിലേക്ക് വന്ന പ്രതികളാണ് പരാതിക്കാരനെ ആക്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കൊടകര സി.ഐ പി.കെ. ദാസ്, സി.ഐ സി.ഡി. ഡെന്നി, എ.എസ്.ഐമാരായ ബിനു പൗലോസ്, ഗോകുലൻ, ആഷ്‌ലിൻ, എസ്.സി.പി.ഒമാരായ പ്രദീപ്, പ്രതീഷ്, രജീഷ്, സനോജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.