ഓപ്പറേഷൻ സിന്ദൂർ; ആരോപണങ്ങളുമായി പ്രതിപക്ഷം, വിശദീകരിച്ച് സർക്കാർ

Tuesday 29 July 2025 12:52 AM IST

ന്യൂഡൽഹി: പഹൽഗാമിനും ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ സർക്കാരിനെതിരെ ചോദ്യ ശരങ്ങളുമായി പ്രതിപക്ഷം. ഭീകരതയ്‌ക്കെതിരെ ആഗോള സന്ദേശം നൽകാൻ കഴിഞ്ഞ ഓപ്പറേഷൻ സിന്ദൂർ വിജയമാണെന്ന് സർക്കാരും. ബീഹാർ വോട്ടർപട്ടിക പരിഷ്‌കരണത്തെ ചൊല്ലി പ്രതിപക്ഷ ഇടഞ്ഞതിനാൽ വൈകി തുടങ്ങിയ ഓപ്പറേഷൻ സിന്ദൂർ ചർച്ച ലോക്‌സഭയിൽ രാത്രിയും തുടർന്നു. ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പ്രസംഗം നടത്തും. രാജ്യസഭയിലും ഇന്ന് ചർച്ചയ്‌ക്ക് തുടക്കമിടും.

ഇന്നലെ ഉച്ചയ്‌ക്ക് 12ന് ഓപ്പറേഷൻ സിന്ദൂർ ചർച്ച തുടങ്ങാൻ സമ്മതിച്ച പ്രതിപക്ഷം ചുവടു മാറ്റി. ബീഹാറിലെ വോട്ടർ പരിഷ്‌കരണ നടപടിയെക്കുറിച്ച് ആദ്യം ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് രാവിലെ മുതൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവച്ചു.

ഛത്തീസ്ഗഢിൽ മലയാളി കന്യാസ്‌ത്രീകളെ അറസ്റ്റു ചെയ്‌ത വിഷയത്തിൽ കേരളത്തിൽ നിന്നുള്ള എം.പിമാരുടെ പ്രതിഷേധവും നടന്നു. കോൺഗ്രസ് എം.പി ആന്റോ ആന്റണി കടലാസ് കീറി സ്‌പീക്കറുടെ കസേരയ്‌ക്കു നേരെ എറിഞ്ഞു. ബഹളത്തെ തുടർന്ന് 12വരെ ലോക്‌സഭ നിറുത്തിവച്ചു. 12ന് സമ്മേളിച്ചപ്പോഴും ബഹളം തുടർന്നപ്പോൾ സ്‌പീക്കർ ഓം ബിർള സഭ രണ്ടു വരെ നിറുത്തിവച്ചു.

2ന് സഭ സമ്മേളിച്ചപ്പോൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ചർച്ചയ്‌ക്ക് തുടക്കം കുറിച്ചത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, അനുരാഗ് താക്കൂർ,രാജീവ് രഞ്ജൻ(ജെ.ഡി.യു),ബൈജയന്ത് പാണ്ഡ,തേജസ്വി സൂര്യ(ബി.ജെ.പി) തുടങ്ങിയവർ സർക്കാർ വാദങ്ങൾ നിരത്തി.

പ്രതിപക്ഷത്തുനിന്ന് ആദ്യം പ്രസംഗിച്ചത് കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ്. കല്യാൺ ബാനർജി(തൃണമൂൽ),സുപ്രിയ സുലേ(എൻ.സി.പി), പ്രണിതി ഷിൻഡേ(കോൺഗ്രസ്), അരവിന്ദ് സാവന്ത്(ശിവസേന), കേരളത്തിൽ നിന്ന് കേരളകോൺഗ്രസ് എം.പി ഫ്രാൻസിസ് ജോർജ്, എൻ.കെ പ്രേമചന്ദ്രൻ തുടങ്ങിയവരും സംസാരിച്ചു.

വിദേശ രാജ്യങ്ങളെ വിശ്വാസം: ഷാ

ജയശങ്കർ സംസാരിക്കുമ്പോൾ തടസപ്പെടുത്തിയ പ്രതിപക്ഷത്തിന് വിദേശ രാജ്യങ്ങളെയാണ് വിശ്വാസമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കളിയാക്കി. ചില പാർട്ടികളിലെ വിദേശ ബന്ധങ്ങളുടെ പ്രാധാന്യം മനസിലാക്കുന്നുവെന്നും സോണിയാ ഗാന്ധിയുടെ ഇറ്റലി ബന്ധം സൂചിപ്പിച്ച ഷാ പറഞ്ഞു. പ്രതിപക്ഷം അടുത്ത 20 വർഷവും പ്രതിപക്ഷത്ത് ഇരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

മൗന വ്ര​ത​ത്തി​ലെ​ന്ന് ​ശ​ശി​ ​ത​രൂർ

സ​ർ​വ​ക​ക്ഷി​ ​സം​ഘ​വു​മാ​യി​ ​യു.​എ​സ് ​അ​ട​ക്കം​ ​അ​ഞ്ച് ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​'​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​ർ​'​ ​വി​ശ​ദീ​ക​രി​ച്ച​ ​ശ​ശി​ ​ത​രൂ​ർ​ ​എം.​പി​ ​ലോ​ക്‌​സ​ഭ​യി​ൽ​ ​ഇ​ന്ന​ലെ​ ​ആ​രം​ഭി​ച്ച​ ​ച​ർ​ച്ച​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്നി​ല്ല.​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​താ​ത്പ​ര്യ​മി​ല്ലെ​ന്ന് ​ത​രൂ​ർ​ ​അ​റി​യി​ച്ചെ​ന്നാ​ണ് ​കോ​ൺ​ഗ്ര​സി​ന്റെ​ ​വി​ശ​ദീ​ക​ര​ണം.​ ​ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​മൗ​ന​വ്ര​ത​മാ​ണെ​ന്ന് ​ത​രൂ​ർ​ ​പ്ര​തി​ക​രി​ച്ചു. ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​ർ​ ​വി​ഷ​യ​ത്തി​ൽ​ ​കേ​ന്ദ്ര​ ​അ​നു​കൂ​ല​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ത​രൂ​ർ​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​വു​മാ​യി​ ​അ​ക​ൽ​ച്ച​യി​ലാ​യ​ത്.​ ​ലോ​ക്‌​സ​ഭ​യി​ലും​ ​അ​തേ​ ​നി​ല​പാ​ട് ​ആ​വ​ർ​ത്തി​ക്കാ​നി​ട​യു​ള്ള​തി​നാ​ൽ​ ​ത​രൂ​ർ​ ​ലോ​ക്‌​സ​ഭ​യി​ൽ​ ​സം​സാ​രി​ക്കാ​ൻ​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വം​ ​ആ​ഗ്ര​ഹി​ച്ചി​ല്ല.​ ​ഇ​തു​ ​മ​ന​സി​ലാ​ക്കി​ ​ത​രൂ​ർ​ ​പി​ൻ​മാ​റി​യെ​ന്നാ​ണ് ​സൂ​ച​ന.

ലോ​ക്‌​സ​ഭ​യി​ലെ​ ​ച​ർ​ച്ച​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി,​ഉ​പ​നേ​താ​വ് ​ഗൗ​ര​വ് ​ഗൊ​ഗോ​യ്,​ ​എം.​പി​മാ​രാ​യ​ ​പ്രി​യ​ങ്ക​ ​ഗാ​ന്ധി,​ ​ദീ​പേ​ന്ദ​ർ​ ​ഹൂ​ഡ,​ ​പ​രി​ണീ​തി​ ​ഷി​ൻ​ഡെ,​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ,​ ​മാ​ണി​ക്കം​ ​ടാ​ഗോ​ർ​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​പേ​രു​ക​ളാ​ണ് ​കോ​ൺ​ഗ്ര​സ് ​ന​ൽ​കി​യ​ത്.