കേന്ദ്രത്തിനെതിരെ സമരപ്രഖ്യാപന കൺവെൻഷൻ സെപ്തംബർ 16ന്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി - കർഷകവിരുദ്ധ നയങ്ങൾക്കെതിരെ സെപ്തംബർ 16ന് 1000 പേർ പങ്കെടുക്കുന്ന സമരപ്രഖ്യാപന കൺവഷൻ സംഘടിപ്പിക്കുമെന്ന് സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്റ് സ്വദേശ് ദേവ്‌റോയ് പറഞ്ഞു. ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ (എ.ഐ.ആർ.ടി.ഡബ്ലിയു.എഫ്) 12-ാമത് അഖിലേന്ത്യ സമ്മേളനത്തിന്റെ പൊതുസമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘാടകസമിതി വർക്കിംഗ് ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ. ലക്ഷ്മയ്യ, വർക്കിംഗ് പ്രസിഡന്റ് കെ.കെ. ദിവാകരൻ, ട്രഷറർ സി.കെ. ഹരികൃഷ്ണൻ, കെ.എൻ. ഗോപിനാഥ്, സംഘാടകസമിതി ജനറൽ കൺവീനർ കെ.എസ്. സുനിൽകുമാർ, ട്രേഡ് യൂണിയൻ ഇന്റർനാഷണൽ ഏഷ്യ പസഫിക് റീജണൽ പ്രസിഡന്റ് അലി റിസ, ട്രേഡ് യൂണിയന്റെ ഇന്റർനാഷണലിന്റെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. പൊതുസമ്മേളനത്തിന് മുന്നോടിയായി മോട്ടോർതൊഴിലാളികളുടെ പ്രകടനവും നടന്നു.
ഇന്ന് രാവിലെ 9.30ന് സമ്മേളനവേദിയായ എ.കെ.ജി ഹാളിൽ പതാക ഉയർത്തും. 10.30ന് പ്രതിനിധിസമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യും.