അക്കാദമിക് സ്വാതന്ത്ര്യത്തെ വി.സിമാർ കാവിത്തൊഴുത്തിൽ കെട്ടി : മന്ത്രി ബിന്ദു
Tuesday 29 July 2025 3:12 AM IST
തിരുവനന്തപുരം: അക്കാഡമിക് സ്വാതന്ത്ര്യത്തെയും സ്വതന്ത്രചിന്തയെയും കാവിത്തൊഴുത്തിൽ കൊണ്ടുക്കെട്ടാൻ കൂട്ടുനിന്നതിന് വൈസ് ചാൻസലർമാർ അക്കാഡമിക് സമൂഹത്തിനു മുന്നിൽ തല കുമ്പിട്ടു നിൽക്കേണ്ടി വരുമെന്ന് മന്ത്രി ആർ.ബിന്ദു. ആർഎസ്എസ് അനുഭാവമുള്ള വിദ്യാഭ്യാസ വിചക്ഷണരുടെ സംഘടനയുടെ ‘ജ്ഞാനസഭ’യിൽ വിസിമാർ പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ നാലു വി.സിമാരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.വിജ്ഞാന വളർച്ചയ്ക്കു നേതൃത്വം വഹിക്കേണ്ട വൈസ് ചാൻസലർമാരിൽ ചിലരുടെയെങ്കിലും തലകൾ ജ്ഞാനവിരോധത്തിന്റെ തൊഴുത്താക്കി മാറ്റിയെന്നത് ആർ.എസ്.എസിന് അഭിമാനകരമായിരിക്കാമെങ്കിലും കേരളത്തിന് ലജ്ജാകരമാണെന്ന് മന്ത്രി പറഞ്ഞു.