'അമ്മ' തിരഞ്ഞെടുപ്പ്; പിന്മാറാനൊരുങ്ങി ജഗദീഷ്, പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന് സാദ്ധ്യതയേറി

Tuesday 29 July 2025 10:26 AM IST

കൊച്ചി: താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയേക്കും. മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചു. വനിതാ പ്രസിഡന്റ് വരട്ടെ എന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പിന്മാറുന്ന കാര്യം ആലോചിക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും സമ്മതിച്ചാൽ ജഗദീഷ് പത്രിക പിൻവലിക്കും. വനിതാ പ്രസിഡന്റ് എന്ന നിർദേശം വന്നതോടെ ശ്വേത മേനോന് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാദ്ധ്യതയേറി.

അമ്മയുടെ പ്രസിഡന്റ് സ്ഥാനം നേരത്തേ മോഹൻലാൽ ഒഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജഗദീഷും ശ്വേതാ മേനോനും ബാബുരാജും നാമനിർദേശ പത്രിക സമർപ്പിച്ചു. വ്യാഴാഴ്‌ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് ബാബുരാജ് മത്സരിക്കുക. വൈസ് പ്രസിഡന്റ് അല്ലെങ്കിൽ ട്രഷറർ സ്ഥാനത്തേക്ക് നടൻ രവീന്ദ്രൻ മത്സരിക്കും.