പല്ലിന്റെ മഞ്ഞനിറവും കറയും മിനിട്ടുകൾക്കുള്ളിൽ മാറ്റാം; ഈ പൊടിക്കെെകൾ പരീക്ഷിച്ച് നോക്കൂ
പല്ലിന്റെ സ്വാഭാവിക നിറം എല്ലായ്പ്പോഴും ഇളം മഞ്ഞ കലർന്ന വെള്ള നിറമാണ്. എന്നാൽ മഞ്ഞനിറം അധികമാകുമ്പോൾ അത് നമ്മുടെ ആത്മവിശ്വാസം വരെ നശിപ്പിക്കുന്നു. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ പല്ലിന്റെ നിറം മാറുന്നത്. അമിതമായ ചായ കുടി, പല്ല് നല്ലപോലെ വൃത്തിയായി തേയ്ക്കാതിരിക്കുന്നത്, പുകവലി, പാൻപരാഗ് ഉപയോഗം, മുറുക്കുന്ന ശീലം എന്നിവയാണ് അവ. ദന്ത ഡോക്ടർമാരെ പലതവണ കണ്ടിട്ടും ഈ പ്രശ്നം മാറിയില്ലെന്ന് പരാതി പറയുന്നവർ ഏറെയാണ്. എന്നാൽ പല്ലിലെ മഞ്ഞപ്പ് വീട്ടിൽ തന്നെ ഏളുപ്പത്തിൽ മാറ്റാം. അത് എങ്ങനെയെന്ന് നോക്കിയാലോ?
ആപ്പിൾ സിഡർ വിനിഗർ
പല്ലിന്റെ മഞ്ഞനിറം മാറ്റാൻ ആപ്പിൾ സിഡർ വിനിഗർ വളരെ നല്ലതാണ്. ഇതിനായി അരഗ്ലാസ് ചെറുചൂട് വെള്ളത്തിൽ ഒരു ടീസ്‌പൂൺ വിനിഗർ ചേർക്കുക. ഇത് 30 സെക്കന്റ് നേരം കവിളിൽ കൊള്ളുക. ശേഷം ബ്രഷ് ചെയ്യാം. ദിവസവും ഇങ്ങനെ ചെയ്യുന്നത് പല്ലിലെ മഞ്ഞ നിറം മാറ്റാൻ സഹായിക്കുന്നു.
ആര്യവേപ്പില
കുറച്ച് ആര്യവേപ്പിലയും പാലും ചേർത്ത് അരച്ച് തേയ്ക്കുന്നത് പല്ലിന്റെ മഞ്ഞനിറം അകറ്റാൻ ഏറെ നല്ലതാണ്. പല്ലിലെ അണുബാധകളെ അകറ്റി ആരോഗ്യം നൽകാൻ ആര്യവേപ്പില സഹായിക്കുന്നു.
ഉപ്പും ചെറുനാരങ്ങയും
കുറച്ച് നാരങ്ങ നീരിൽ ഉപ്പ് ചേർത്ത് പല്ലിൽ ഉരയ്ക്കുന്നതും വളരെ നല്ലതാണ്. കൂടാതെ നാരങ്ങയുടെയും വാഴപ്പഴത്തിന്റെയും ഓറഞ്ചിന്റെയും തൊലി പല്ലിൽ രണ്ട് മിനിറ്റ് നേരം പതുക്കെ ഉരയ്ക്കുന്നത് പല്ലിലെ കറയും മഞ്ഞയും കളയുന്നതിന് സഹായിക്കുന്നു.
പപ്പായ, കൈതച്ചക്ക
പപ്പായയും കെെതച്ചക്കയും കഴിക്കുന്നത് പല്ലിന് വളരെ നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ എന്ന എൻസൈം ഇനാമലിന് ദോഷമുളള ബാക്‌റ്റീരിയകളെയും വായ്‌നാറ്റത്തിന് കാരണമാകുന്ന അണുക്കളെയും നശിപ്പിക്കും.