ജനനത്തീയതി ഇതാണോ? നിങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അറിയാം, രാജയോഗത്തിനും സാദ്ധ്യത

Tuesday 29 July 2025 2:38 PM IST

ജ്യോതിഷ ശാസ്‌ത്രത്തിന്റെ ഒരു വിഭാഗമാണ് ന്യൂമറോളജി അഥവാ സംഖ്യാശാസ്‌ത്രം. ഒരാളുടെ ജനനത്തീയതി അല്ലെങ്കിൽ ജന്മസംഖ്യ വച്ച് അവരുടെ ഭാവിയും ഭാഗ്യവുമെല്ലാം അറിയാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല, ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് പ്രവചിക്കാനും സംഖ്യാശാസ്‌ത്രത്തിന് കഴിയുമെന്നാണ് വിശ്വാസം. അത്തരത്തിൽ ജനന തീയതി വച്ച് നിങ്ങളുടെ സ്വഭാവവും അതിന്റെ പ്രത്യേകതകളും മനസിലാക്കാം. ഇംഗ്ലീഷ് മാസങ്ങളിലെ തീയതി നോക്കിയാണ് സംഖ്യാശാസ്‌ത്രത്തിൽ പ്രവചനങ്ങൾ നടത്തുന്നത്.

  • 1, 4, 7, 12, 24 - ഈ തീയതികളിൽ ജനിച്ചവർ കലാപരമായി കഴിവുള്ളവരാണ്. സംഗീതം, നൃത്തം, അഭിനയം തുടങ്ങി വിവിധ മേഖലകളിൽ ഇവർക്ക് കഴിവുണ്ടാകും. എല്ലാ രംഗത്തും ഒരുപോലെ കഴിവുള്ളവരുമാകാം. നിങ്ങൾ ഈ രംഗം തൊഴിൽ മേകലയായി സ്വീകരിക്കുന്നതും ഉത്തമമാണ്.
  • 15, 13, 18, 7 - ഇവർ സ്വയം തീരുമാനമെടുക്കുന്നവരാണ്. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും സ്വയം തീരുമാനമെടുക്കാനുള്ള കഴിവ് ഇവർക്കുണ്ട്. മറ്റുള്ളവരുടെ അഭിപ്രായം അനാവശ്യമായി തേടില്ല. എല്ലാ കാര്യത്തിലും ഉറച്ച തീരുമാനം ഉണ്ടാകും. അത് തെറ്റിയാലും കുറ്റബോധം തോന്നുകയോ വിഷമിക്കുകയോ ചെയ്യില്ല.
  • 23, 9, 29, 11, 30 - കഠിനാദ്ധ്വാനമാണ് ഇവരുടെ പ്രത്യേകത. ആഗ്രഹിച്ച കാര്യങ്ങൾ സ്വന്തമാക്കാനായി എത്ര കഷ്‌ടപ്പെടാനും ഇവർ തയ്യാറാണ്. കുടുംബത്തിലെ ബുദ്ധിമുട്ടുകൾ മാറാനായി പരിശ്രമിക്കുന്നരാണ്.
  • 6, 16, 8, 25, 10 - ശക്തരാണ് ഇവർ. ചെറുതും വലുതുമായ ഒരു പ്രശ്‌നത്തിനും ഇവരെ തളർത്താനാകില്ല. മനസിന്റെ ബലംകൊണ്ടുതന്നെ വലിയ കാര്യങ്ങൾ പോലും ഇവർ നിസാരമായി നേടിയെടുക്കും. മാത്രമല്ല, ഒപ്പം നിൽക്കുന്നവരെ സഹായിക്കാനുള്ള മനസും ഇവർക്കുണ്ട്.