ഇടതുമുന്നണി ഉജ്വല വിജയം നേടും

Wednesday 30 July 2025 12:22 AM IST

പൊൻകുന്നം : തദ്ദേശ - നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണി ഉജ്വല വിജയം നേടുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. കേരള കോൺഗ്രസ് (എം)കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം.നിയോജകമണ്ഡലം പ്രസിഡന്റ് എ. എം. മാത്യു ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ഷാജി പാമ്പൂരി,സുമേഷ് ആൻഡ്രൂസ്, റെജി പോത്തൻ, ജെസ്സി ഷാജൻ,എം സി ചാക്കോ, ചെറിയാൻ ജോസഫ്,ശ്രീകാന്ത് എസ് ബാബു, മേഴ്സി ജോസഫ്,ബാബു തോമസ്, ടി ജെ തങ്കപ്പൻ, രാഹുൽ ബി പിള്ള, അമൽ മോൻസി,സോജി വി ജോസഫ്,ഷാജി നല്ലെപറമ്പിൽ, ഷാജൻ മണ്ണംപ്ലാക്കൽ, ജോസ് പി ജോൺ എന്നിവർ സംസാരിച്ചു.