വിശ്വഹിന്ദു പരിഷത്ത് വാർഷിക സമ്മേളനം

Wednesday 30 July 2025 12:24 AM IST

വൈക്കം: വിശ്വഹിന്ദു പരിഷത്ത് വൈക്കം ജില്ലാ വാർഷിക സമ്മേളനം വൈക്കം ശ്രീ ധർമ്മശാസ്താ ക്ഷേത്രം സന്നിധിയിൽ നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. സിന്ധു ബേബി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സത്സംഗ പ്രമുഖ് കെ.എസ് ഓമനക്കുട്ടൻ, വിഭാഗ് ധർമ്മ പ്രമുഖ് രാജു മുരിക്കനാവള്ളി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഡോ. ഗീതാ ബാലകൃഷ്ണൻ (പ്രസിഡന്റ്), എസ്. സിന്ധു (വൈസ് പ്രസിഡന്റ്), സി. മോഹനചന്ദ്രൻ നായർ (സെക്രട്ടറി), വിനോദ് കെ നായർ (ജോയിന്റ് സെക്രട്ടറി), ഗീതാറാണി (ട്രഷറർ), ഉഷാ മുരളീധരൻ (മാതൃശക്തി സംയോജിക), മ​റ്റു ഭാരവാഹികളായി പി.എസ്സ്. രാധാകൃഷ്ണൻ, സുനയന, അഡ്വ. രശ്മി നന്ദൻ, തങ്കച്ചൻ, എൻ.എസ്. ലളിതാ ഭായ്, കൈലാസ് നാഥ് എന്നിവരെ തിരഞ്ഞെടുത്തു.